വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ലഭിക്കും. 

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു (State Resource Centre) കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ (Montessori teacher training) മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ലഭിക്കും. പ്ലസ്ടു / ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്സ് / ഏതെങ്കിലും ഡിപ്ലോമ ആണ് യോഗ്യത. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭിക്കുമെന്ന് എസ്.ആർ.സി ഡയറക്ടർ അറിയിച്ചു. അപേക്ഷകർ സ്റ്റഡി സെന്ററുമായി ബന്ധപ്പെടണം. ഓക്സ്ഫോർഡ് കിഡ്സ്, കണിയാപുരം 9746097282 ,ഓക്സ്ഫോർഡ് കിഡ്സ്, നെടുമങ്ങാട് 9846626416 ,ഓക്സ് ഫോർഡ് കിഡ്സ്, കമലേശ്വരം, 9074635780. വിശദവിവരങ്ങൾക്ക് www.srccc.in

ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മലയാറ്റൂരില്‍ ആണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്കു വിവിധ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. 2022-23 അധ്യയന വര്‍ഷത്തെ ഹൈസ്‌കൂള്‍ വിഭാഗം സാമൂഹ്യ ശാസ്ത്രം, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ മൂന്നുപേരുടെ ഒഴിവുകളിലേക്കുമാണു നിയമനം നടത്തുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിപ്പിക്കുന്നതിന് ബിരുദവും ബി.എഡുമാണ് യോഗ്യത. യു.പി വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ടി.ടി.സി പാസായിരിക്കണം. റിട്ട. അധ്യാപകര്‍ക്കും ഹോസ്റ്റലിന് അടുത്ത് താമസിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 21ന് വൈകിട്ട് അഞ്ചിനകം അങ്കമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ട്യൂട്ടര്‍മാര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രതിമാസം 6000 രൂപയും യു.പി വിഭാഗത്തില്‍ 4500 രൂപയും ഓണറേറിയമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0484-2455799