ദില്ലി: നബാര്‍ഡിലെ (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്) ഓഫീസ് അറ്റന്റഡ് തസ്തികയിലേക്ക് നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. nabard.org എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. ഫെബ്രുവരി നാലിനാണ് പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 14-ന് നടക്കുന്ന മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാം. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യബഡ്, ജനറല്‍ അവയര്‍നെസ്, ഇംഗ്ലീഷ് ഭാഷ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് മെയിന്‍ പരീക്ഷയ്ക്കുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.