Asianet News MalayalamAsianet News Malayalam

നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷ വിജ്ഞാപനം മെയ് 18 ന്

വിദ്യാർത്ഥികൾ 2022 ജൂൺ 14-നകം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം.

NDA and NA entrance examination notification
Author
Delhi, First Published May 13, 2022, 4:15 PM IST

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, (Union Public Service Commission)  UPSC NDA/NA II (UPSC NDA/NA II) പരീക്ഷ 2022-ന്റെ വിജ്ഞാപനം (Notification) ഉടൻ പുറത്തിറക്കും. (National Defence Academi) നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള (Entrance Examination) പ്രവേശന പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്തുന്നുണ്ട്. ആദ്യ പരീക്ഷ ഏപ്രിൽ 10ന് നടത്തി ഫലം പുറത്തുവന്നു. NDA, NA II 2022-ന്റെ വിജ്ഞാപനം മെയ് 18-ന് പുറത്തിറങ്ങും. upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിജ്ഞാപനം പുറത്തിറക്കുക. എഴുത്തുപരീക്ഷയിൽ യോഗ്യത നേടാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് UPSC NDA, NA 2022 പരീക്ഷയ്ക്ക് വീണ്ടും അപേക്ഷിക്കാം. എന്നാൽ അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ പ്രായപരിധി പരിശോധിക്കേണ്ടത് പ്രധാനമാണ്.

UPSC NDA, NA I 2022 പരീക്ഷയുടെ ഫലം ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷ എഴുതിയവരും യോഗ്യത നേടിയവരുമായ ഉദ്യോഗാർത്ഥികൾ  ബന്ധപ്പെട്ട എസ്എസ്ബി ഇന്റർവ്യൂവിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എഴുത്തുപരീക്ഷയിലെയും എസ്എസ്ബി അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

പരീക്ഷ എഴുതാൻ താത്പര്യമുള്ളവർക്ക് വീണ്ടും അവസരമുണ്ട്. വിജ്ഞാപനം 2022 മെയ് 18-ന് പുറത്തിറങ്ങും. വിദ്യാർത്ഥികൾ 2022 ജൂൺ 14-നകം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. UPSC NDA/ NA II 2022-ന്റെ എഴുത്തുപരീക്ഷ 2022 സെപ്റ്റംബർ 4-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് അപ്‌ഡേറ്റുകളും മനസ്സിലാക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം.
 

Follow Us:
Download App:
  • android
  • ios