Asianet News MalayalamAsianet News Malayalam

'നീറ്റ്' പരീക്ഷ  ഇന്ന്, 15 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും, നടത്തിപ്പ് കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

NEET 2020 exam today
Author
Delhi, First Published Sep 13, 2020, 6:19 AM IST

ദില്ലി: മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും.15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തിൽ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷ. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബിൽ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ നിന്ന് 33357 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെ എതിര്‍ത്തിരുന്നു. 

Follow Us:
Download App:
  • android
  • ios