സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവര്‍ക്കുള്ള സംവരണം ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ തീരുമാനം. 

ദില്ലി: നീറ്റ് എം.ഡി.എസ് കൗണ്‍സിലിംഗ് താൽക്കാലികമായി നിര്‍ത്തിവെച്ചു. സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവര്‍ക്കുള്ള സംവരണം ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ അനുമതി വാങ്ങണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ തീരുമാനം. 

സുപ്രീംകോടതിയിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തത തേടിയ ശേഷം കൗണ്‍സിലിംഗ് പുനഃരാരംഭിക്കുമെന്ന് എം.സി.സി അറിയിച്ചു. ഓഗസ്റ്റ് 20 മുതൽ ഒക്ടോബര്‍ 10വരെയാണ് നീറ്റ്-എം.ഡി.എസ് കൗണ്‍സിലിംഗ് നിശ്ചയിച്ചിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight