നവീന സാങ്കേതികവിദ്യയും വളരെ നേരത്തെയുള്ള ഇടപെടലും കേള്‍വി പരിമിതരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിവിധ തരത്തിലുള്ള ശ്രവണസഹായി നല്കി മുഖ്യധാരയിലേക്കെത്തിക്കാന്‍ സഹായകമാകുന്നുണ്ട്.
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യനീതിവകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ്സ് സെമിനാര്‍) വെബിനാര്‍ ഡിസംബര്‍ 19 ന് നടക്കും. ശ്രവണ പരിമിതിയുള്ള കുട്ടികള്‍ ക്ലാസ് മുറികളില്‍ നേരിടുന്ന കേള്‍വി സംബന്ധമായ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള അവബോധമാണ് വിഷയം. ഓണ്‍ലൈന്‍ സെമിനാര്‍ മൈക്രോസോഫ്റ്റ് മീറ്റിലാണ് നടത്തുന്നത് .
രാവിലെ 10.30 മുതല്‍ 11.30 വരെ തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന വെബിനാറിന് നേതൃത്വം നല്‍കുന്നത് നിഷ് അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കല്‍ കോര്‍ഡിനേറ്ററുമായ മിസ് സൗമ്യ സുന്ദരമാണ്. നവീന സാങ്കേതികവിദ്യയും വളരെ നേരത്തെയുള്ള ഇടപെടലും കേള്‍വി പരിമിതരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിവിധ തരത്തിലുള്ള ശ്രവണസഹായി നല്കി മുഖ്യധാരയിലേക്കെത്തിക്കാന്‍ സഹായകമാകുന്നുണ്ട്. മുഖ്യധാരാ ക്ലാസുമുറികളില്‍ ശ്രവണവും ഗ്രഹണശേഷിയും ഫലപ്രദമായ അദ്ധ്യയനത്തിന്റെയും പഠനത്തിന്റെയും അവിഭാജ്യ ഭാഗമാണ്.
ക്ലാസ്മുറിയിലെ ശബ്ദ ക്രമീകരണ സംവിധാനത്തിലെ അപര്യാപ്തതമൂലം ബഹളം, മുഴക്കം, സിഗ്നലും ശബ്ദവും തമ്മിലുള്ള അനുപാതം തുടങ്ങിയവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.ബൗദ്ധിക പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, പാഠ്യ പ്രവര്‍ത്തനങ്ങളിലെ മോശം പ്രകടനം എന്നിവയാണ് ബുദ്ധിമുട്ടുകള്‍ അവ മനസിലാക്കാനും പഠനാന്തരീക്ഷം ഫലപ്രദമാക്കാനുമുള്ള നടപടികള്‍ക്ക് വെബിനാര്‍ സഹായകമാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും വെബിനാറില്‍ പങ്കെടുക്കുന്നതിനും http://nidas.nish.ac.in/be-a-participant/ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. 0471- 2944675 എന്ന ഫോണ്‍ നമ്പറിലും http://nidas.nish.ac.in/ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 17, 2020, 7:33 PM IST
Post your Comments