Asianet News MalayalamAsianet News Malayalam

Job Fair : നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബര്‍ 11 ന്; തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും അവസരം

 എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും.

niyukthi job fair held December 11
Author
Ernakulam, First Published Dec 1, 2021, 11:53 AM IST

എറണാകുളം:  എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള നിയുക്തി 2021, മെഗാ ജോബ് ഫെയർ  ഡിസംബർ 11 ന് കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ നടക്കും. എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും. 3000 ൽ പരം ഒഴിവുകളാണ് ജോബ് ഫെയറിലൂടെ നികത്തപ്പെടുന്നത്. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ ഐ.ടി.ഐ, ഡിപ്ലോമ ബി.ടെക്ക് തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് മേളയിൽ പങ്കെടുക്കാം. 

തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും  ഒരുപോലെ അവസരം ലഭിക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എറണാകുളം എം.പി, ജില്ലാ കളക്ടർ, മുനിസിപ്പല്‍ ചെയർ പേഴ്സൺ എന്നിവർ പങ്കെടുക്കും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ  www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം.  രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
 

Follow Us:
Download App:
  • android
  • ios