Asianet News MalayalamAsianet News Malayalam

NORKA Roots| നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം

മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.

Norka pravasi thanal scheme  one-time assistance of Rs. 25,000 for unmarried daughters
Author
Trivandrum, First Published Nov 23, 2021, 8:28 AM IST

കണ്ണൂർ: കൊവിഡ് മൂലം (Covid 19) വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ (Expatriate) അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം (one time assistance) അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.norkaroots.org (Norka Roots)   എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം. മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.

മരണപ്പെട്ട രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മരിച്ചയാള്‍ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്/ലാബ് റിപ്പോര്‍ട്ട്, അപേക്ഷകയുടെ ആധാര്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, 18 വയസ്സിന് മുകളിലുള്ളവര്‍ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. രേഖകള്‍ പിഡിഎഫ്/ജെപിഇജെ ഫോര്‍മാറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണ്.

മരണപ്പെട്ട വ്യക്തിയുമായി ബന്ധം തെളിയിക്കാന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താല്‍ മതിയാവും. അത് ഇല്ലാത്തപക്ഷം റിലേഷന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക. ആക്ടീവല്ലാത്ത അക്കൗണ്ടോ, എന്‍ആര്‍ഐ അക്കൗണ്ടോ, ജോയിന്റ് അക്കൗണ്ടോ നല്‍കുന്നവര്‍ക്ക് ധനസഹായം ലഭിക്കില്ല. അപേക്ഷ നല്‍കുമ്പോള്‍ എസ്എംഎസ് മുഖാന്തിരം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കാക്കാം. അപേക്ഷകയുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (1800 425 3939) ബന്ധപ്പെടാവുന്നതാണ്.

UPSC CSE| എംബിബിഎസില്‍ നിന്ന് ഐഎഎസിലേക്ക്; മത്സരപരീക്ഷകൾക്ക് കഠിനാധ്വാനവും ആത്മവിശ്വാസവും പ്രധാനമെന്ന് നിതിൻ

Railway Recruitment| നോർത്ത് റെയിൽവേ 1600 അപ്രന്റീസ് ഒഴിവുകൾ; ഓൺലൈൻ അപേക്ഷ അവസാന തീയതി ഡിസംബർ 1

Follow Us:
Download App:
  • android
  • ios