Asianet News MalayalamAsianet News Malayalam

പ്രവാസികളുടെയും മുന്‍പ്രവാസികളുടെയും മക്കള്‍ക്ക് നോര്‍ക്ക സ്‍കോളര്‍ഷിപ്പ്; 31 വരെ അപേക്ഷ നല്‍കാം

റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. 

Norka scholarship for the children of expariates and returned expatriates last date to apply 31 December afe
Author
First Published Dec 22, 2023, 9:22 PM IST

തിരുവനന്തപുരം:  പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി.  ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. 

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. 

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആർ  കാറ്റഗറിയിൽ (പത്താംതരം വിജയിക്കാത്തവര്‍) ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ) മക്കൾക്കുമാണ് പദ്ധതി പ്രകാരമുള്ള സ്‍കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടാൻ പാടില്ല. നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ സമർപ്പിക്കുന്നതിനായി നോർക്കാ റൂട്ട്സിന്റെ www.scholarship.norkaroots.org എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദവിവരങ്ങൾ 0471 - 2770528/2770543/2770500 എന്നീ നമ്പറുകളിലും (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍)  നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  നിന്നും ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios