ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ നഴ്‌സിംഗ്  കോഴ്‌സ് പാസായവരോ തത്തുല്യ യോഗ്യതയുള്ളവരോ 50 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. 

പത്തനംതിട്ട: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സ് ഗ്രേഡ് തസ്തികയില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 780 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ നഴ്‌സിംഗ് കോഴ്‌സ് പാസായവരോ തത്തുല്യ യോഗ്യതയുള്ളവരോ 50 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.

യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2324337.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona