Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ദേവസ്വത്തിലെ ഒഴിവുകൾ: ഒ.എം.ആർ പരീക്ഷ അഞ്ചിന്

പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ദേവജാലിക പ്രൊഫൈലിൽ ലഭ്യമാണ്. 

OMR examination in guruvayoor devaswam
Author
Trivandrum, First Published Aug 26, 2021, 10:13 PM IST

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിലേക്കുള്ള റസിഡന്റ് മെഡിക്കൽ ഓഫീസർ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) (കാറ്റഗറി നമ്പർ-12/2020), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), കൊച്ചിൻ ദേവസ്വം ബോർഡിലേക്കുള്ള സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ-32/2020) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷിച്ചവർക്ക് സെപ്റ്റംബർ അഞ്ചിന് (ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ.എം.ആർ  പരീക്ഷ നടത്തും. 

പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ദേവജാലിക പ്രൊഫൈലിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗീകരിച്ച തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പരീക്ഷ തുടങ്ങുന്നതിന് അര മണിക്കുർ മുമ്പേ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. വൈകിയെത്തുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios