ദില്ലി: സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഒരവസരം അധികം നല്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്ന ഹർജി പരിഗണിക്കവെയാണ് നടപടി. അടുത്തയാഴ്ച വ്യക്തമായ തീരുമാനം അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദ്ദേശം നല്കി.