Asianet News MalayalamAsianet News Malayalam

ആസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് അവസരം

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ചു നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
 

opportunity for research in astrophysics institute
Author
Chennai, First Published Jan 28, 2021, 12:54 PM IST

ചെന്നൈ: ആസ്‌ട്രോണമി, ആസ്‌ട്രോഫിസിക്‌സ് ഇവയുമായി ബന്ധപ്പെട്ട ഫിസിക്‌സിലെ മേഖലകള്‍ എന്നിവയിലെ ഗവേഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ചു നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

2021 ജൂലായ്ക്കകം എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.എസ്‌സി. (അപ്ലൈഡ് ഫിസിക്‌സ്/എന്‍ജിനിയറിങ് ഫിസിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, അസ്‌ട്രോണമി, ഇലക്‌ട്രോണിക്‌സ്, ഫോട്ടോണിക്‌സ്/ഒപ്റ്റിക്‌സ്, ഫിസിക്‌സ് തുടങ്ങിയവ); എം.ഇ./എം.ടെക്.; ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. (അപ്ലൈഡ് ഫിസിക്‌സ്/എന്‍ജിനിയറിങ് ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഫോട്ടോണിക്‌സ്/ഒപ്റ്റിക്‌സ്, ഒപ്‌റ്റോ ഇലക്ടോണിക്‌സ്; റേഡിയോ ഫിസിക്‌സ് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയവ); എം.ഫില്‍ (അപ്ലൈഡ് ഫിസിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഫോട്ടോണിക്‌സ്/ഒപ്റ്റിക്‌സ്, ഫിസിക്‌സ്) എന്നിവയിലൊന്ന് പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം 2017-ലോ ശേഷമോ നേടിയതായിരിക്കണം.

ജസ്റ്റ്/ഗേറ്റ്/നെറ്റ് സി.എസ്.ഐ.ആര്‍.യു.ജി.സി. പരീക്ഷയില്‍ ജെ.ആര്‍.എഫ്. യോഗ്യത വേണം. ഇവയുടെ വ്യവസ്ഥകള്‍ www.iiap.res.inല്‍ ഉള്ള വിജ്ഞാപനത്തിലുണ്ട്. അപേക്ഷ www.iiap.res.inലെ പ്രവേശനലിങ്ക് വഴി ജനുവരി 31 വരെ നല്‍കാം.

Follow Us:
Download App:
  • android
  • ios