സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞ വാഹന വിപണന രംഗത്ത് തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നതിനായി ‘നാരിചക്ര’ എന്ന പേരിൽ അസാപ് കേരളയും ഇറാം ടെക്നോളജീസും ചേർന്ന് പ്രത്യേക പദ്ധതി നടപ്പാക്കുന്നു. 

തൃശൂര്‍: അസാപ് കേരളയും ഇറാം ടെക്നോളജീസും ചേർന്ന് വനിതകൾക്ക് വാഹന വിപണന രംഗത്ത് തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നതിനായി ‘നാരിചക്ര’ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞ ഈ മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരിശീലനം കുന്നംകുളം അസാപ് സ്കിൽ പാർക്കിൽ നടക്കും. ഓൺ-ദി-ജോബ് ട്രെയിനിംഗ് (OJT) ഉൾപ്പെടുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡീലർ ഔട്ട്ലെറ്റുകളിൽ സ്ഥിരം തൊഴിൽ ലഭ്യമാകും.

18 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ വനിതകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കും, അതേ പ്രായപരിധിയിലുള്ള മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ളവർക്ക് സർവീസ് അഡ്വൈസർ സ്ഥാനത്തേക്കും അപേക്ഷിക്കാം. അപേക്ഷകർ https://forms.gle/JA1eAj6zPpfQWK6i6 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ : 9495999667, 9895967998.

അപേക്ഷ ക്ഷണിച്ചു

വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.

അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.എസ്. എൽ.സി പാസ്സാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സായവരേയും പരിഗണിക്കും. പൂരിപ്പിച്ച അപേക്ഷകൾ 25/10/2025ന് വൈകിട്ട് 5 വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. ഫോൺ: 9496432250, 04842952488.