Asianet News MalayalamAsianet News Malayalam

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സേനയിൽ അവസരം; മാര്‍ച്ച് 26-നകം അപേക്ഷ; സ്റ്റൈപെൻഡ് 56100 രൂപ

ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമിക്കും. പരിശീലനസമയത്ത് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 

opportunity in army for engineering graduates
Author
Delhi, First Published Mar 12, 2021, 10:59 AM IST

ദില്ലി: ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 133-ാം ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമിക്കും. പരിശീലനസമയത്ത് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. എൻജിനീയറിങ് ബിരുദമാണ് യോ​ഗ്യത.

ഒഴിവുകൾ: സിവിൽ ആൻഡ് ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി- 11, മെക്കാനിക്കൽ- 3, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 4, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ എം.എസ്സി. കംപ്യൂട്ടർ സയൻസ്- 9, ഐ.ടി.- 3, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ- 2, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്- 1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ- 1, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ- 1, എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ്/ എവിയോണിക്സ്- 3, ഓട്ടോമൊബൈൽ എൻജിനീയറിങ്- 1, ടെക്സ്റ്റൈൽ എൻജിനീയറിങ്- 1.

20 - 27 വയസ്സ് ആണ് പ്രായപരിധി. 1994 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനും ഇടയിൽ, രണ്ട് തീയതികളും ഉൾപ്പെടെ, ജനിച്ചവരായിരിക്കണം. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് രണ്ട് ഘട്ടങ്ങളിലായി അഭിമുഖമുണ്ടാകും. അതിനുശേഷമാകും നിയമനം. അവസാന തീയതി: മാർച്ച് 26.

Follow Us:
Download App:
  • android
  • ios