Asianet News MalayalamAsianet News Malayalam

വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ 62 അവസരം; ജൂണ്‍ 25 വരെ ഓൺലൈനായി അപേക്ഷിക്കാം

ജൂനിയർ എൻജിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 
 

opportunity in water development agency
Author
Delhi, First Published May 27, 2021, 10:28 AM IST

ദില്ലി: ദില്ലിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 62 ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 07/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ എൻജിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. 

ജൂനിയർ എൻജിനീയർ (സിവിൽ)-16: യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ. ബിരുദം അല്ലെങ്കിൽ തത്തുല്യം അഭിലഷണീയം: 18-27 വയസ്സ്.

ഹിന്ദി ട്രാൻസ്ലേറ്റർ-1: ഹിന്ദി ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി ഒരു വിഷയമായി ബിരുദതലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം. ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തിൽ പഠിച്ചിരിക്കണം.ഹിന്ദി-ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം: 21-30 വയസ്സ്.

ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-5: കൊമേഴ്സ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. സി.എ./ഐ.സി.ഡബ്ല്യു.എ./ കമ്പനി സെക്രട്ടറി യോഗ്യതയുള്ളവർക്ക് മുൻഗണന: 21-30 വയസ്സ്.

അപ്പർ ഡിവിഷൻ ക്ലാർക്ക്-12: ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം: 18-27 വയസ്സ്.

സ്റ്റെനോഗ്രാഫർ ഗ്രേഡ് II-5: പ്ലസ്ടു പാസായിരിക്കണം. ഷോർട്ഹാൻഡ് അറിഞ്ഞിരിക്കണം: 18-27 വയസ്സ്.

ലോവർ ഡിവിഷൻ ക്ലാർക്ക്-23: പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം: 18-27 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nwda.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 


 

Follow Us:
Download App:
  • android
  • ios