Asianet News MalayalamAsianet News Malayalam

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ : എന്യുമറേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം

നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുകയും ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി വാര്‍ഡ്, ഡിവിഷന്‍ തലത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കുന്നത്. 

opportunity to work as enumerator
Author
Trivandrum, First Published Nov 1, 2021, 3:34 PM IST

തിരുവനന്തപുരം:  ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം,  താമസസ്ഥലം തുടങ്ങിയ സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ  തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരായ എന്യൂമറേറ്റര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുകയും ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി വാര്‍ഡ്, ഡിവിഷന്‍ തലത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കുന്നത്. 

ഗ്രാമപഞ്ചായത്ത്/ നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡുതലത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കും. എം.എസ്.ഡബഌു, ഹ്യുമാനിറ്റീസ് തുടങ്ങിയ സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റ് വിഷയങ്ങളില്‍ ബിരുദ പഠനം നടത്തുന്നവര്‍ക്കും എന്‍.എസ്.എസ് വളന്റീയേഴ്‌സിനും യുവജനങ്ങള്‍ക്കും അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താം. 

എന്യുമറേറ്റര്‍മാര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പൂര്‍ണമായും സന്നദ്ധ സേവനത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എന്യുമറേഷന്‍ ജോലികള്‍ ചെയ്യാന്‍  താത്പര്യമുളളവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രാഥമിക പരിജ്ഞാനമുളളവരും അതത് ഗ്രാമപഞ്ചായത്തുകള്‍, നഗരസഭ എന്നിവിടങ്ങളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios