Asianet News MalayalamAsianet News Malayalam

പി.ജി. വിദ്യാര്‍ഥികള്‍ക്കായി തത്സമയ ഉപന്യാസ മത്സരം; ഫെബ്രുവരി 21ന് രാവിലെ 10 മണി മുതൽ 1 മണി വരെ

അംഗീകൃതസ്ഥാപനത്തിൽ ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിൽ പഠിക്കുന്നവർക്കാണ് അവസരം. 

P.G. Live essay competition for students
Author
Trivandrum, First Published Jan 11, 2021, 11:17 AM IST


തിരുവനന്തപുരം: സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തുന്ന തത്സമയ ഉപന്യാസമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് രാവിലെ 10 മണി മുതൽ 1 മണി വരെയായിരിക്കും തത്സമയ മത്സരം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മത്സരത്തിൽ നൽകുന്ന രണ്ടുവിഷയങ്ങളിൽ ഒന്നിൽ 5000 വാക്കുകളിൽ ഉപന്യാസം രചിക്കണം. 

അംഗീകൃതസ്ഥാപനത്തിൽ ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിൽ പഠിക്കുന്നവർക്കാണ് അവസരം. ഉള്ളടക്കം, ആശയങ്ങളുടെ മൗലികത, അവതരണക്രമം, രചനാ നൈപുണ്യം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാകും ഉപന്യാസം വിലയിരുത്തപ്പെടുക. കേരളത്തിലെ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ കേന്ദ്രങ്ങളിൽ മത്സരം നടക്കും. ജൂൺ 29ന് മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

വിശദമായ വിജ്ഞാപനം https://www.mospi.gov.in-ൽ ‘അനൗൺസ്മെന്റ്സ്’ ലിങ്കിലുണ്ട്. അതിൽ അനുബന്ധത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ അപേക്ഷാമാതൃക ലഭിക്കും. അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്റ് ഔട്ട് എടുക്കണം. നിർദേശിച്ച രീതിയിൽ പൂർത്തിയാക്കി രേഖകൾ സഹിതം ‘ഓൺ ദി സ്പോട്ട് എസ്സേ റൈറ്റിങ് കോമ്പറ്റീഷൻ 2021’ എന്ന് വിഷയ ലൈനിൽ രേഖപ്പെടുത്തി 2021 ജനുവരി 22-നകം ലഭിക്കത്തക്കവിധം training-mospi@nic.in ലേക്ക് ഇമെയിലായി അയക്കണം.

Follow Us:
Download App:
  • android
  • ios