തിരുവനന്തപുരം: പാരന്റിംഗ് അടിസ്ഥാനമാക്കി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന വെബിനാർ സീരീസ് ഇന്ന് (ഡിസംബർ 19) മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് 7.30 നും തുടർന്ന് ഒന്നിടവിട്ട ശനിയാഴ്ചകളിൽ വൈകിട്ട് ഏഴിനുമാണ് വെബിനാർ. വെബിനാറിൽ പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് പാരന്റിംഗ് മേഖലയിലെ വിദഗ്ദ്ധർ മറുപടി നൽകും. രക്ഷകർത്തക്കൾക്കുള്ള സംശയങ്ങൾ 8281899479 എന്ന വാട്‌സ്അപ്പ് നമ്പറിലേയ്ക്ക് മുൻകൂട്ടി അയയ്ക്കാം. 

ആദ്യ ദിനം 'പോസിറ്റീവ് പാരന്റിംഗ്' എന്ന വിഷയത്തെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.ടി.വി. അനിൽ കുമാർ സംസാരിക്കും. തുടർന്നുള്ള സെക്ഷനുകളിൽ രക്ഷകർത്താക്കളുടെ സംശയങ്ങൾക്ക് അനുസൃതമായി വിഷയാധിഷ്ഠിതമായിരിക്കും. വനിതാ ശിശു വികസന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും യു ടൂബ് ചാനലിലൂടെയും വെബിനാറിൽ പങ്കെടുക്കാം.  (Youtube/wcd, Facebook/wcd).