ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പി.ജി. ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ 11 സീറ്റുകൾ ഒഴിവുണ്ട്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പി. ജി. ഡിപ്ലോമ ഇൻ മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ 11 സീറ്റുകൾ ഒഴിവുണ്ട്. ജനറൽ (ഒന്ന്), ഇ. ഡബ്ല്യു.എസ്.(2), ഈഴവ (രണ്ട്), മുസ്ലിം(ഒന്ന്), ഒ. ബി. എച്ച്.(1), എസ്. സി. (മൂന്ന്), എസ്. ടി. (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യരായ വിദ്യാർത്ഥികൾ ഓഗസ്റ്റ് 11ന് നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്കൃത സർവ്വകലാശാലയിൽ സെക്യൂരിറ്റി ഗാർഡ്; വാക്ക് - ഇൻ – ഇന്റർവ്യൂ നാളെ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി നാളെ (ഓഗസ്റ്റ് 11) രാവിലെ ഒൻപതിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം പ്രതിദിനം 740/- രൂപ നിരക്കിൽ പരമാവധി 19,980/-രൂപ. പ്രായപരിധിഃ വിമുക്ത ഭടന്മാർക്ക് 55 വയസ്; വിമുക്ത ഭടന്മാർ അല്ലാത്തവർക്ക് 45 വയസ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ശാരീരിക ക്ഷമത പരിശോധനയ്ക്കായി സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.