Asianet News MalayalamAsianet News Malayalam

പ്ലസ് വൺ അപേക്ഷ ജൂലൈ 29 വൈകിട്ട് മുതൽ; സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണ്ട; നിർദ്ദേശങ്ങൾ ഇവ...

അപേക്ഷയ്ക്കൊപ്പം വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. 

plus one application started july 29
Author
trivandrum, First Published Jul 27, 2020, 5:03 PM IST


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവേശന മാർഗനിർദേശങ്ങൾ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി.

 മുൻ വർഷങ്ങളിലെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ സമർപ്പിക്കേണ്ടി വരില്ല. അപേക്ഷ സമർപ്പണത്തിനു ശേഷം മൊബൈൽ വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയായിരിക്കും പിന്നീടുള്ള പ്രവർത്തനങ്ങൾ. 

Follow Us:
Download App:
  • android
  • ios