Asianet News MalayalamAsianet News Malayalam

കൈറ്റ് വിക്‌ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 4 നും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം ചെയ്യും. 
 

Plus one live phone in programme in kite victors
Author
Trivandrum, First Published Aug 26, 2021, 10:42 PM IST

തിരുവനന്തപുരം: കൈറ്റ്  വിക്‌ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കൾ ദിവസങ്ങളിൽ കൈറ്റ് വിക്‌ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ക്ലാസുകൾക്ക് പകരം പൊതുപരിപാടികളായിരിക്കും.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 4 നും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം ചെയ്യും. 

ഞായറാഴ്ച രാവിലെ 8, 10.30 ഉച്ചയ്ക്ക് 1, 3.30 വൈകുന്നേരം 6 സമയങ്ങളിൽ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ് ക്ലാസുകളുടെ ലൈവ് ഫോൺ-ഇൻ സംപ്രഷണമുണ്ടായിരിക്കും. വെള്ളിയാഴ്ച പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ഉള്ളതിനാൽ മറ്റു ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പ്ലസ്‌വൺ റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും  firstbell.kite.kerala.gov.in ൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ട്രോൾഫ്രീ നമ്പർ: 18004259877.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios