Asianet News MalayalamAsianet News Malayalam

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്‍ററി അലോട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്. 
 

plus one supplementary allotment
Author
Thiruvananthapuram, First Published Oct 25, 2021, 9:55 PM IST

തിരുവനന്തപുരം: പ്ലസ് വൺ(plus one) സപ്ലിമെന്ററി അലോട്മെന്‍റിന്( supplementary allotment)  അപേക്ഷ ക്ഷണിച്ചു. നാളെ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.  കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പൂർത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്‍റ്.

രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകൾ വർധിധിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനെ ഉണ്ടാകും. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്. 

ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് വിഷയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.

20 ശതമാനം സീറ്റ് വര്‍ധന  ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പത്തു ശതമാനം സീറ്റ് വര്‍ധന കൂടി അനുവദിക്കും. കൂടുതല്‍ കുട്ടികള്‍ക്ക് ഇത്തവണ എ പ്ലസ് കിട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്.  എ പ്ലസ് നേടിയിട്ടും ഇനിയും പ്രവേശനം ലഭിക്കാത്ത 5812 വിദ്യാര്‍ഥികളുണ്ട്. 
 

Follow Us:
Download App:
  • android
  • ios