Asianet News MalayalamAsianet News Malayalam

Plus one Allotment : പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് : അപേക്ഷാ സമർപ്പണം ആരംഭിച്ചു; 2117 ഒഴിവുകൾ

വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം.

Plus one third supplementary allotment application started
Author
Thrissur, First Published Dec 25, 2021, 3:35 PM IST

തൃശൂർ: പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്  (Supplementary Allotment)അപേക്ഷാ സമർപ്പണം ഇന്ന് (ഡിസംബർ 24) മുതൽ. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം (Plus one admission) ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്കും പുതിയ അപേക്ഷ സമർപ്പിക്കാം. 2117 ഒഴിവുകളുണ്ട്. സയൻസ് കോമ്പിനേഷൻ 724, കൊമേഴ്സ് 939, ഹ്യൂമാനിറ്റസ് 954 എന്നിങ്ങനെയാണ് ഒഴിവുകൾ.

ജില്ല ഒരു യുണീറ്റ് ആയി കണക്കാക്കിയാണ് അലോട്ട്മെൻ്റുകൾ ഉണ്ടാകുക. ഡിസംബർ 29 വൈകീട്ട് 5 മണി വരെ പുതുക്കുകയും പുതിയ അപേക്ഷാ ഫോറം സമർപ്പിക്കുകയും ചെയ്യാം. അപേക്ഷ പുതുക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ "റിന്യൂ ആപ്ലിക്കേഷൻ "ലിങ്കിലൂടെ അപേക്ഷ നൽകണം. നിലവിൽ ഒഴിവില്ലാത്ത സ്കൂൾ/കോമ്പിനേഷൻ വേണമെങ്കിലും അപേക്ഷ നൽകാം. ഇതുവരെയും അപ്ലെ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ "ക്രിയേറ്റ് കാൻഡിഡേറ്റഡ് ലോഗിൻ " എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപീകരിച്ച് അപ്ലെ ഓൺലെൻ എസ് ഡബ്ല്യു എസ് എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ അന്തിമമായി സമർപ്പിക്കണം. 

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിലും അപേക്ഷിക്കുവാൻ സാധിക്കുകയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ 168 ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലും അപേക്ഷ പുതുക്കാനും പുതിയ അപേക്ഷ നൽകാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ 2022 ജനുവരി 2 വരെ ക്രിസ്തുമസ് അവധിയാണങ്കിലും പ്രവേശന പ്രക്രിയകൾക്ക് അവധി ബാധകമല്ലെന്ന് ഹയർ സെക്കന്ററി അക്കാദമിക്ക് കോർഡിനേറ്റർ  വി എം കരീം അറിയിച്ചു.

Follow Us:
Download App:
  • android
  • ios