Asianet News MalayalamAsianet News Malayalam

പ്ലസ്ടു, ഐ.ടി.ഐ. ജയിച്ചവര്‍ക്ക് പോളിടെക്നിക്കില്‍ ലാറ്ററല്‍ എന്‍ട്രി; അപേ​ക്ഷ ഓ​ഗസ്റ്റ് 17 വരെ

കേരളീയർക്കും കേരളത്തിൽ യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

polytechnical lateral entry for plus two winners
Author
Trivandrum, First Published Aug 16, 2020, 9:45 AM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ എൻജിനിയറിങ്/ടെക്നോളജി ഡിപ്ലോമ സ്ട്രീമിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം. മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം. രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം.

കേരളീയർക്കും കേരളത്തിൽ യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്ലസ്ടു/വി.എച്ച്.എസ്.ഇ./തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്ന് സയൻസ് വിഷയങ്ങൾക്കോരോന്നിനും 50 ശതമാനം മാർക്കുവാങ്ങി ജയിച്ചവർ, എൻ.സി.വി.ടി./എസ്.സി.വി.ടി./കെ.ജി.സി.ഇ. രണ്ടുവർഷ മെട്രിക് കോഴ്സ്, മൊത്തം 50 ശതമാനം മാർക്കോടെ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 17 വരെ www.polyadmission.org/let വഴി നൽകാം.

Follow Us:
Download App:
  • android
  • ios