Asianet News MalayalamAsianet News Malayalam

പ്രീ-പ്രൈമറി സ്കൂൾ നയരൂപീകരണം; അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം സെപ്റ്റംബർ 17 വരെ

 പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച 12 അംഗ കമ്മിറ്റി മുൻപാകെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ അറിയിക്കാം.

Pre primary school policy making Comments and suggestions can be submitted until September 17th
Author
Trivandrum, First Published Sep 14, 2021, 12:06 PM IST

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച 12 അംഗ കമ്മിറ്റി മുൻപാകെ അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ/ നിർദ്ദേശങ്ങൾ 17ന് വൈകുന്നേരം 5 നകം supdtns.dge@kerala.gov.in ലേക്ക് അയയ്ക്കുകയോ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എൻ.എസ്. സെക്ഷനിൽ നേരിട്ടോ സമർപ്പിക്കാം.

പ്രീ-പ്രൈമറി വിദ്യാർഥികൾക്ക് യൂണിഫോം അനുവദിക്കുന്നത്, 2012ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പി.റ്റി.എ നിയമിച്ച അധ്യാപകരെയും ആയമാരെയും സ്ഥിരപ്പെടുത്തുന്നതിനും അവർക്ക് ഓണറേറിയം നൽകുന്നതും സംബന്ധിച്ച്, പ്രീ-പ്രൈമറി ക്ലാസുകളെ ഹൈടെക്ക് ആക്കുന്നത്, 2012ന് ശേഷം സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറികളിലെ കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്, നിലവിൽ 60 കഴിഞ്ഞ ജീവനക്കാരുടെ സേവനം സംബന്ധിച്ച്, പ്രീ-പ്രൈറി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നീ വിഷയങ്ങളിലാണ് അഭിപ്രായം തേടുന്നത്.
 

Follow Us:
Download App:
  • android
  • ios