കണ്ടന്റ് എഡിറ്റര്‍ പാനലിലേക്കുള്ള എഴുത്തു പരീക്ഷ 21ന് രാവിലെ 10.30 മുതല്‍ 12 വരെയും സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും നടക്കും. 

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 21ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. careers.cdit.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിച്ച യോഗ്യരായവര്‍ക്ക് 20 മുതല്‍ ഹാള്‍ ടിക്കറ്റ് വെബ്സൈറ്റിലെ മൈ അഡ്മിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

കണ്ടന്റ് എഡിറ്റര്‍ പാനലിലേക്കുള്ള എഴുത്തു പരീക്ഷ 21ന് രാവിലെ 10.30 മുതല്‍ 12 വരെയും സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും നടക്കും. പരീക്ഷാ സെന്റര്‍ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുന്‍പ് ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഹാളില്‍ അനുവദിക്കില്ല.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ, ഗസ്റ്റ് അദ്ധ്യാപക ഒഴിവ്, പുനര്‍മൂല്യനിര്‍ണയ ഫലം; വാർത്തകളിവയാണ്...

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, തൈക്കാട് ഗവ​​ൺമെന്റ് മോഡൽ ബി.എച്ച്.എസ്.എസ്, തിരുവനന്തപുരം എസ്.എം.വി എച്ച്.എസ്.എസ്, കോട്ടൻഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ നടത്തിയ കെ ടെറ്റ് 2022 ഒക്ടോബർ പരീക്ഷയിൽ വിജയികളായവരുടെ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 21 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ തിരുവനന്തപുരം എസ്എംവി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും.

അർഹരായവർ കെ ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒബിസി കാറ്റഗറിയിൽ മാർക്ക് ഇളവിന് അർഹതയുള്ളവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 21ന് – കാറ്റഗറി I,II, 22ന് കാറ്റഗറി II, III, 23ന് – കാറ്റഗറി III, IV, 24ന് – കാറ്റഗറി I,II, 25ന് – കാറ്റഗറി III, IV എന്നീ തീയതികളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. ഡി എൽ എഡ്, ബി എഡ് എന്നിവയുടെ അസൽ/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അതു ലഭ്യമായതിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ മതിയാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.