Asianet News MalayalamAsianet News Malayalam

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാര്‍; ബിരുദാനന്തര ബിരുദം യോ​ഗ്യത

സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേയ്ക്കാണ് നിയമനം. 

project assistant vacancies sanskrit university
Author
First Published Sep 27, 2022, 11:14 AM IST

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ ബിരുദാന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രന്ഥാസ്ക്രിപ്റ്റിലുള്ള പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.  പ്രതിമാസ വേതനം 20,000/- രൂപ. പ്രായം 2022 ജനുവരി ഒന്നിന് 45 വയസ്സില്‍ കൂടുവാന്‍ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 29ന് ഉച്ചകഴിഞ്ഞ് 2.30ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. 

തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക്  സംരംഭകത്വ പരിശീലനം
വ്യവസായ  വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ  വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്‌മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മൈക്രോ സ്‌മോൾ മീഡിയം  എന്റെർപ്രൈസ്‌ന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ  15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം  തുടങ്ങാൻ  ആഗ്രഹിക്കുന്ന  കേരളത്തിലെ  എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ തിരെഞ്ഞെടുത്ത 50 വയസ്സിന് താഴെയുള്ള 25 യുവതി  യുവാക്കൾക്ക്  സ്‌റ്റൈപെൻറ്റോടുക്കൂടി ഒക്ടോബർ  18 മുതൽ  നവംബർ 4വരെ കളമശ്ശേരി  കീഡ് ക്യാമ്പസിൽ വെച്ചാണ് പരിശീലനം നൽകുന്നത്. 

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ  അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ  വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ  ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും  ഉൾപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ KIED-ൻറെ വെബ്‌സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി ഒക്ടോബർ 10ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0484 2532890 / 2550322/9605542061.

Follow Us:
Download App:
  • android
  • ios