അപക്ഷയുടെ മുകളിൽ സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിച്ച  ആപ്ലിക്കേഷൻ ഐഡി നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. 

തിരുവനന്തപുരം: വകുപ്പുതല പരീക്ഷകളുടെ (departmental test) സർട്ടിഫിക്കറ്റ് (certificate) നേരിട്ട് നൽകുന്നതിനുള്ള അപേക്ഷ ഉച്ചക്ക് (application) 12 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഉച്ചക്ക് ശേഷം 3 മണി മുതൽ സർ‌ട്ടിഫിക്കറ്റ് നൽകുന്നതാണ്. സർട്ടിഫിക്കറ്റിനുളള അപേക്ഷ ഓഫീസ് മേലധികാരിയുടെ ശുപാർശക്കത്ത്, ഓഫീസ് ഐഡി എന്നിവ കൈവശമുണ്ടെങ്കിൽ മാത്രമേ സർ‌ട്ടിഫിക്കറ്റ് നേരിട്ട് നൽകുകയുള്ളൂ. അപക്ഷയുടെ മുകളിൽ സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിച്ച ആപ്ലിക്കേഷൻ ഐഡി നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. 

വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ അഡ്മിഷൻ ടിക്കറ്റ്

Operator in Kerala Water Authority (Cat. No. 211/2020) എന്ന തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 30.01.2022 (ഞായറാഴ്ച) 10.30 A.M മുതൽ 12.15 P.M വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.