Asianet News MalayalamAsianet News Malayalam

നിപ വൈറസ്: കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത, സംസ്ഥാനത്തെ പി എസ് സി പരീക്ഷകളിലും മാറ്റം

സെപ്റ്റംബർ 7 ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റി.

psc exam date changed due to nipah case kozhikode
Author
Thiruvananthapuram, First Published Sep 6, 2021, 4:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകൾക്കാണ് മാറ്റം. സെപ്റ്റംബർ 7 ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റി. നിപ മൂലം കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.

നിപ;സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി; ഏഴ് പേരുടെ കൂടി സാമ്പിൾ പരിശോധനക്ക് അയച്ചു

നിപ പരിശോധന; കോഴിക്കോട് മെഡി. കോളേജില്‍ പ്രത്യേക ലാബ്, ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ ഇപ്പോള്‍ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ക്വയറി കൗണ്ടര്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് എന്‍ക്വയറി കൗണ്ടര്‍. നാല് സ്റ്റാഫ് മൂന്ന് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കുന്നത്. 0495 2382500, 501, 800, 801 എന്നീ നമ്പരുകളിലൂടെ സംശയ നിവാരണത്തിന് ബന്ധപ്പെടാവുന്നതാണ്.

കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍

ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടേയും കൗണ്ടറില്‍ നിന്ന് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നു. രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് പ്രവര്‍ത്തന സമയം. 8 വോളന്റിയര്‍മാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം

മെഡിക്കല്‍ കോളേജില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ വിശദാംശങ്ങളാണ് രേഖപ്പെടുത്തുന്നത്. നാലുപേരടങ്ങുന്നതാണ് ഈ ടീം.

 

 

Follow Us:
Download App:
  • android
  • ios