Asianet News MalayalamAsianet News Malayalam

പിഎസ്‍സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 23

ഫയര്‍ വുമണ്‍ തസ്തികയിലേക്കുള്ള 100 ഒഴിവും മത്സ്യഫെഡിലെ 162 ഒഴിവും ഇതില്‍ ഉള്‍പ്പെടുന്നു. 
 

psc invited applications for may posts
Author
Trivandrum, First Published Nov 26, 2020, 12:42 PM IST


തിരുവനന്തപുരം: കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫയര്‍ വുമണ്‍ തസ്തികയിലേക്കുള്ള 100 ഒഴിവും മത്സ്യഫെഡിലെ 162 ഒഴിവും ഇതില്‍ ഉള്‍പ്പെടുന്നു. 

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)- ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I-എന്‍ജിനീയറിങ്ങ് കോളേജുകള്‍ (സാങ്കേതിക വിദ്യാഭ്യാസം), ചെല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ (വനിതാ ശിശു വികസന വകുപ്പ്), ജൂനിയര്‍ റെക്കോഡിസ്റ്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ഓവര്‍സിയന്‍/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I -ഇലക്ട്രിക്കൽ (പൊതുമാരാമത്ത്, ജലസേചനം), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-ഫുഡ് ആന്‍ഡ് ബിവറേജസ് ഗസ്റ്റ് സര്‍നവീസ് അസിസ്റ്റന്റ് (വ്യാവസായിക പരിശീലനം), പ്രൊഡക്ഷൻ അസിസ്റ്റന്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്), സ്‌പോര്‍ട്‌സ് ഡെമോണ്‍സ്‌ട്രേറ്റര്‍ (കേരള കായിക യുവജനകാര്യം), മാനേജര്‍-പേഴ്‌സണല്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), മാനേജര്‍-പേഴ്‌സണല്‍ (മത്സ്യഫെഡ്), ദന്തല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്), രണ്ടാംഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍-സിവില്‍ (പൊതുമാരാമത്ത്, ജലസേചനം), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍-മെക്കാനിക്കല്‍ (പൊതുമാരാമത്ത്, ജലസേചനം), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ (മത്സ്യഫെഡ്), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ (മത്സ്യഫെഡ്), ഓപ്പറേറ്റര്‍ (കേരള വാട്ടര്‍ അതോറിറ്റി), ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് കക (കാഴ്ചബംഗ്ലാവും മൃഗശാലയും), ജൂനിയര്‍ ഓവര്‍സിയര്‍-സിവില്‍ (കേരള ലൈവ്സ്റ്റക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡ്), റെഫ്രിജറേഷന്‍ മെക്കാനിക്ക് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), റെഫ്രിജറേഷന്‍ മെക്കാനിക്ക് (മത്സ്യഫെഡ്), അക്കൗണ്ടന്റ് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), അക്കൗണ്ടന്റ് (മത്സ്യഫെഡ്), പ്രോജക്ട് ഓഫീസര്‍ (മത്സ്യഫെഡ്), പ്രോജക്ട് ഓഫീസര്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), ഇലക്്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), ഇലക്്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ (മത്സ്യഫെഡ്), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (മത്സ്യഫെഡ്), അസിസ്റ്റന്റ് ഗ്രേഡ് II/ജൂനിയര്‍ അസിസ്റ്റന്റ് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), ജൂനിയര്‍ അസിസ്റ്റന്റ് II/ജൂനിയര്‍ അസിസ്റ്റന്റ് (മത്സ്യഫെഡ്), അസിസ്റ്റന്റ് ഗ്രേഡ് II/ജൂനിയര്‍ അസിസ്റ്റന്റ് (മത്സ്യഫെഡ്), ടൈപ്പിസ്റ്റ് ഗ്രേഡ് II/ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (മത്സ്യഫെഡ്), ലാബ് അസിസ്റ്റന്റ് (മത്സ്യഫെഡ്), സ്റ്റോര്‍ കീപ്പര്‍ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍), സ്‌റ്റോര്‍ കീപ്പര്‍ (മത്സ്യഫെഡ്), ഓപ്പറേറ്റര്‍ ഗ്രേഡ് III (മത്സ്യഫെഡ്), ഓപ്പറേറ്റര്‍ ഗ്രേഡ് III (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികള്‍).

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)- എല്‍.പി. സ്‌കൂള്‍ ടീച്ചര്‍-മലയാളം മീഡിയം (വിദ്യാഭ്യാസം), ഡഫേദാര്‍ (നീതിന്യായം). ഫയര്‍ വുമണ്‍ (ട്രെയിനി), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)- ഹയര്‍ സെക്കന്‍ഡറ് സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍-മാത്തമാറ്റിക്‌സ് (കേരള ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍), ഹയര്‍ സെക്കന്‍ഡറ് സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍-സ്റ്റാറ്റിസ്റ്റിക്‌സ് (കേരള ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍), ഇ.സി.ജി. ടെക്‌നീഷ്യന്‍ ഗ്രേഡ് II (കേരള സംസ്ഥാന ആരോഗ്യവകുപ്പ്). 

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)- സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (ആരോഗ്യവകുപ്പ്), പോലീസ് കോണ്‍സ്റ്റബിള്‍ (കേരള പോലീസ് സര്‍വീസ്), ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (മൃഗസംരക്ഷണം), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (വിവിധ വകുപ്പുകള്‍), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (സൈനികക്ഷേമ വകുപ്പ്), ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (ഹോമിയോപ്പതി വകുപ്പ്), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (വിവിധം), പ്രോസസ് സര്‍വര്‍ (ജൂഡീഷ്യല്‍), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (എന്‍.സി.സി./സൈനിക ക്ഷേമം), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിവിധ വകുപ്പുകള്‍), ലബോറട്ടറി അസിസ്റ്റന്റ് (കേരള ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍), അറ്റന്‍ഡര്‍ (വിവിധം). 

എന്‍.സി.എ. ഒഴിവിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം- അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (മെഡിക്കല്‍ വിദ്യാഭ്യാസം), ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭ്യാസം), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം). 

പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം- സിവില്‍ എക്‌സൈസ് ഓഫീസര്‍ (എക്‌സൈസ്), ട്രൈബല്‍ വാച്ചര്‍ (വനം). 

അപേക്ഷകള്‍ thulasi.psc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 23. 

Follow Us:
Download App:
  • android
  • ios