ഈ തസ്തികയുടെ കാറ്റഗറി നമ്പര്‍ 200/2021 പ്രകാരമുള്ള എന്‍ സി എ - ഹിന്ദു നാടാര്‍ വിഭാഗത്തിന്‌റെ റാങ്ക് പട്ടിക 2023 മാര്‍ച്ച് 25 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഫസ്റ്റ് എന്‍ സി എ - ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍. 200/2021) തസ്തികക്കായി 2023 ജനുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി 2023 മാര്‍ച്ച് 13 ന് ജോലിയില്‍ പ്രവേശിച്ചതിനാലും 2020 മാര്‍ച്ച് 26 ന് പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃ റാങ്ക് പട്ടിക (കാറ്റഗറി നമ്പര്‍ 07/2018) 2023 മാര്‍ച്ച് 25 അപരാഹ്നം റദ്ദാക്കിയിട്ടുള്ളതിനാലും മാതൃ റാങ്കു പട്ടിക നിശ്ശേഷം ആകുന്നതിന് മുന്‍പ് ഹിന്ദു നാടാര്‍ വിഭാഗത്തിന് മറ്റ് എന്‍.സി.എ ടേണുകള്‍ ഒന്നും അവശേഷിക്കാത്തതിനാലും, ഈ തസ്തികയുടെ കാറ്റഗറി നമ്പര്‍ 200/2021 പ്രകാരമുള്ള എന്‍ സി എ - ഹിന്ദു നാടാര്‍ വിഭാഗത്തിന്‌റെ റാങ്ക് പട്ടിക 2023 മാര്‍ച്ച് 25 അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
