പതിനാല് ജില്ലകളിലെ എല്‍ഡിസി അര്‍ഹതാ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പിഎസ്‍സി വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. 

തിരുവനന്തപുരം: പത്താംതരം പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട 14 ജില്ലകളിലേയും എൽഡിസി അർഹതാ പട്ടിക പിഎസ്‍സി പ്രസിദ്ധീകരിച്ച് തുടങ്ങി. ഫലം പിഎസ് സി വെബ്സൈറ്റിൽ ലഭ്യമാകും. ഏകദേശം പതിനഞ്ച് ലക്ഷം ഉദ്യോഗാർത്ഥികളാണ് പ്രാഥമിക പരീക്ഷ എഴുതിയത്. നവബംർ-ഡിസംബർ മാസങ്ങളിലായിരിക്കും അന്തിമ പരീക്ഷ. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയെങ്കിലും വരുന്ന ഉദ്യോഗാർത്ഥികളെയാണ് പട്ടികയിലുൾപ്പെടുത്തുന്നത്. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona