എന്നാല്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്തതിനാലാണ് പരാതി ഉയര്‍ന്നത്.

തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ലാസ് തല പ്രാഥമികപരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി.എസ്.സി. ഫെബ്രുവരി 20, 25, മാര്‍ച്ച് ആറ് എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്. കോവിഡ് പ്രതിസന്ധിമൂലവും മറ്റു വ്യക്തമായ കാരണങ്ങളാലും പരീക്ഷ എഴുതാനാകാത്തവര്‍ക്ക് മാര്‍ച്ച് 13ന് പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുമെന്ന് പി.എസ്.സി അറിയിച്ചിരുന്നു. എന്നാല്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്തതിനാലാണ് പരാതി ഉയര്‍ന്നത്. ഇത് പരിശോധിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.