സ്‌കോൾ-കേരള ഡി.സി.എ അഞ്ചാം ബാച്ച് മുതലുള്ള വിദ്യാർത്ഥികൾക്ക് ഡി.സി.എ ഏഴാം ബാച്ചിൽ പുനഃപ്രവേശനത്തിനായി നവംബർ 29 മുതൽ ഡിസംബർ 8 വരെ www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ (General education department) സ്‌കോൾ-കേരള (Scole Kerala) മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് (DCA Course) ഏഴാം ബാച്ചിൽ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ കോഴ്‌സിൽ ഒരു ബാച്ചിൽ ചേർന്ന ശേഷം ആ ബാച്ചിന്റെ സമ്പർക്ക ക്ലാസ്സിൽ പങ്കെടുക്കാത്തവർ, നിശ്ചിത ഹാജർ കുറവ് കാരണം ഡി.സി.എ പൊതു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ എന്നിവർക്ക് മൂന്ന് വർഷം വരെ തുടർ ബാച്ചുകളിലെ സമ്പർക്ക ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് പുനഃപ്രവേശനം അനുവദിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്‌കോൾ-കേരള ഡി.സി.എ അഞ്ചാം ബാച്ച് മുതലുള്ള വിദ്യാർത്ഥികൾക്ക് ഡി.സി.എ ഏഴാം ബാച്ചിൽ പുനഃപ്രവേശനത്തിനായി നവംബർ 29 മുതൽ ഡിസംബർ 8 വരെ www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പുനഃപ്രവേശന ഫീസ് 500 രൂപയാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ, സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും, കൈപ്പുസ്തകത്തിനും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.