പരീക്ഷകൾ അന്നേ ദിവസം രാവിലെ 9.00 മുതൽ 10.30 വരെ പുനഃക്രമീകരിച്ചു നടത്തും. പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 8.30 ന് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
തിരുവനന്തപുരം: വകുപ്പുതല പരീക്ഷ (Departmental Test) ജനുവരി 2022 ന്റെ ഭാഗമായി 2022 മാർച്ച് 31 ന് ഉച്ചയ്ക്ക് ശേഷം 2.00 മുതൽ 3.30 വരെ (സെഷൻ 2) നടത്തുവാൻ നിശ്ചയിച്ചിരുന്ന മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ ടെസ്റ്റ് (പേപ്പർ കോഡ് 003027), കെ.എസ്.ഇ.ബി. ലിമിറ്റഡിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ- നാലാം പേപ്പർ (പേപ്പർ കോഡ് 011027), വിജിലൻസ് ഡിവിഷനിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വേണ്ടി നടത്തുന്ന പരീക്ഷ - രണ്ടാം പേപ്പർ (പേപ്പർ കോഡ് 020027) (കോമൺ പേപ്പർ) പരീക്ഷകൾ അന്നേ ദിവസം രാവിലെ 9.00 മുതൽ 10.30 വരെ പുനഃക്രമീകരിച്ചു നടത്തും. പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 8.30 ന് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
വകുപ്പുതല പരീക്ഷ - സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥർ ഹാജരാക്കുന്ന എല്ലാ വകുപ്പുതല പരീക്ഷ സർട്ടിഫിക്കറ്റുകളുടെയും ആധികാരികത വകുപ്പധികാരികൾ കർശനമായി ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താൻ സർട്ടിഫിക്കറ്റിൽ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്യുകയോ https://psc.kerala.gov.in/kpsc/certverify.php എന്ന വെബ് പേജ് സന്ദർശിച്ച് സർട്ടിഫിക്കറ്റ് ഐ.ഡി, സർട്ടിഫിക്കറ്റ് ഉടമയുടെ പേര് എന്നിവ നൽകുകയോ ചെയ്യാവുന്നതാണ്.
2021 ജൂലായ് വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി 2022 ജനുവരി 5, 6, 12, 13, മാർച്ച് 2 തീയതികളിൽ നടത്തിയ വാചാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.
