കോഴിക്കോട്: ഇക്കഴിഞ്ഞ അധ്യാപക ദിനത്തിലെ വേറിട്ടൊരു കാഴ്ചയായിരുന്നു സ്റ്റുഡന്റ് ടീച്ചറായ റിദ ഫാത്തിമ എന്ന ആറാം ക്ലാസുകാരി. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ വാദിറഹ്മ ഇം​ഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ കെപി. ഇലക്ട്രിസിറ്റിയെക്കുറിച്ചാണ് റിദ ഫാത്തിമ ക്ലാസെടുക്കുന്നത്. ശൈലിയും വസ്ത്രധാരണവുമുൾപ്പെടെ  എല്ലാം അധ്യാപകരുടേത് പോലെ തന്നെ. വളരെ വിശദമായും വ്യക്തമായും ആറാം ക്ലാസിലെ പാഠഭാ​ഗം റിദ പഠിപ്പിക്കുന്നുണ്ട്. 

കൊവിഡ് മൂലം ക്ലാസ്മുറികൾ ഓൺലൈനായ സാഹചര്യത്തിൽ വിദ്യാർത്ഥികളെല്ലാം ഓൺലൈൻ പഠനത്തിലാണ്. റിദയുടെ വീഡിയോ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ മറ്റൊരു കാര്യം കൂടി കമന്റായി കുറിക്കുന്നുണ്ട്. ഭാവിയിലെ മികച്ച അധ്യാപികയായിരിക്കും റിദ എന്ന്. ആറര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ‌ നിരവധി പേരാണ് മികച്ച പ്രതികരണവുമായി എത്തിയിരിക്കുന്നത്.