ആദ്യ തവണ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം തവണ അഖിലേന്ത്യാ തലത്തിൽ മികച്ച റാങ്ക് നേടാൻ ഈ പെൺകുട്ടിക്ക് സാധിച്ചു. സലോണിയും വിജയവഴികളെക്കുറിച്ചറിയാം 


മികച്ച കരിയർ ആ​ഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സിവിൽ സർവ്വീസ്. ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുന്നവർ ചുരുക്കം. കഠിനാധ്വാനം ചെയ്യുന്ന ഒരാൾക്ക് മാത്രമേ യുപിഎസ്‍സി എന്ന കടമ്പ കടക്കാൻ സാധിക്കൂ. യുപിഎസ്‍സി സിവിൽ സർവ്വീസ് പരീക്ഷയിൽ 70ാം റാങ്ക് നേടിയത് സലോണി വർമ (Saloni Verma) എന്ന പെൺകുട്ടിയാണ്. ഝാർഖണ്ഡിലെ ജംഷഡ്പൂപ്‍ സ്വദേശിയാണ് സലോണി. എന്നാൽ കൂടുതൽ സമയം താമസിച്ചത് ദില്ലിയിലാണ്. ബിരുദപഠനം പൂർത്തിയാക്കിയ സമയം മുതൽ യുപിഎസ്‍സി പരീക്ഷക്ക് പഠിക്കാൻ ആരംഭിച്ചിരുന്നു സലോണി. ആദ്യ തവണ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം തവണ അഖിലേന്ത്യാ തലത്തിൽ മികച്ച റാങ്ക് നേടാൻ ഈ പെൺകുട്ടിക്ക് സാധിച്ചു. സലോണിയും വിജയവഴികളെക്കുറിച്ചറിയാം

കോച്ചിം​​ഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ ആശ്രയിക്കാതെ സ്വയം പഠിച്ചാണ് സലോണി ഈ തിളക്കമാർന്ന വിജയം നേടിയെടുത്തത്. നമ്മുടെ കഴിവുകളും താത്പര്യങ്ങളും തിരച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് സലോണി പറയുന്നു. യുപി എസ് സി യിൽ മികച്ച വിജയം നേടിയവരുടെ അഭിമുഖങ്ങളും വ്ലോ​ഗുകളും അറിയുക. യുപിഎസ്‍സി പരീക്ഷയെഴുതാൻ കോച്ചിം​ഗിന്റെ ആവശ്യമില്ലെന്നാണ് സലോണിയുടെ അഭിപ്രായം. എന്നാൽ കൃത്യമായ മാർ​ഗനിർദ്ദേശങ്ങൾ ലഭിച്ചില്ലെങ്കിൽ കോച്ചിം​ഗിന് ചേരുന്നതാണ് ഉത്തമം. വിജയമെന്നത് സ്വന്തം കഠിനാധ്വാനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുമെന്നാണ് സലോണിയുടെ വിജയമന്ത്രം. 

സിലബസ് മനസ്സിലാക്കിയാണ് പഠനസാമ​ഗ്രികൾ തെരഞ്ഞെടുത്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വിജയം നേടാൻ നല്ല തയ്യാറെടുപ്പുകൾ അനിവാര്യമാണ്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും പൻമാറാൻ തയ്യാറാകാതെ വീണ്ടും പരിശ്രമിച്ചു. 70ാം റാങ്കിലേക്കെത്തിയതിങ്ങനെയെന്ന് സലോണിയുടെ വാക്കുകൾ. യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കുന്നവരോട് സലോണിക്ക് പറയാനുള്ളത് ഇതാണ്. മികച്ച തയ്യാറെടുപ്പുകളുമായി നിരന്തരം മുന്നോട്ട് പോകുക. എല്ലാ ദിവസവും കഠിനമായി പരിശ്രമിക്കുക. ലക്ഷ്യസ്ഥാനത്തെത്താനുള്ള മാർ​ഗം ഇത് മാത്രമാണ്. കഠിനാധ്വാനം, ശരിയായ തയ്യാറെടുപ്പ്, പരമാവധി പുനരവലോകനം, ഉത്തരമെഴുതി പരിശീലിക്കൽ, പോസിറ്റീവ് മനോഭാവം ഇവയെല്ലാം വിജയത്തിന്റെ ഘടകങ്ങളാണെന്ന് സലോണി പറയുന്നു.