Asianet News MalayalamAsianet News Malayalam

SBI PO Prelims Result 2022 : എസ്ബിഐ പി ഒ പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതെങ്ങനെ?

1600 റെഗുലർ ഒഴിവുകളും 73 ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടെ 1,673 ഒഴിവുകളിലേക്കാണ് 2022 ഡിസംബറിൽ പരീക്ഷ നടത്തിയത്.

SBI probationary officer preliminary officer examination result
Author
First Published Jan 18, 2023, 12:51 PM IST

ദില്ലി: എസ്ബിഐ പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ജനുവരി17ന് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ sbi.co.in. ൽ നിന്നും ഫലം പരിശോധിക്കാം. 2022 ഡിസംബർ 17 മുതൽ 20 വരെയാണ് രാജ്യത്തുടനീളം എസ്ബിഐ പിഒ പ്രിലിമിനറി പരീക്ഷ നടത്തിയത്.

പരീക്ഷാ ഫലം പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അവരുടെ രജിസ്‌ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നൽകണം. 1600 റെഗുലർ ഒഴിവുകളും 73 ബാക്ക്‌ലോഗ് ഒഴിവുകളും ഉൾപ്പെടെ 1,673 ഒഴിവുകളിലേക്കാണ് 2022 ഡിസംബറിൽ പരീക്ഷ നടത്തിയത്. കാഴ്ച വൈകല്യമുള്ളവർക്ക് 18, ശ്രവണ വൈകല്യമുള്ളവർക്ക് 36, ലോക്കോമോട്ടർ ഡിസെബിലിറ്റിക്ക് 21 എന്നിങ്ങനെയും ഒഴിവുകളുണ്ട്. 

 ഫലം പരിശോധിക്കാം

എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in. സന്ദർശിക്കുക  
'കരിയേഴ്സ്' ടാബിൽ ക്ലിക്ക് ചെയ്യുക.
എസ്ബിഐ പിഒ പ്രിലിമിനറി 2022 ഫലം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആവശ്യമായ വിശദാംശങ്ങൾ നൽകി ഫലം പരിശോധിക്കുക
ഫലം സ്ക്രീനിൽ ദൃശ്യമാകും. ഡൗൺലോഡ് ചെയ്യുക

പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവർ മെയിൻ പരീക്ഷയ്ക്ക് യോ​ഗ്യത നേടിയവരാണ്. 2023 ജനുവരി 30 ന് ഓൺലൈൻ മെയിൻ പരീക്ഷ നടക്കും. പ്രിലിംസ് പരീക്ഷയുടെ ഉത്തരസൂചികയും മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകളും അധികൃതർ ഉടൻ പുറത്തിറക്കും.

Follow Us:
Download App:
  • android
  • ios