തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കൾക്ക് 2020-21 അദ്ധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുളള കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാനയോഗ്യതാ പരീക്ഷ നിശ്ചിത ശതമാനം മാർക്ക് വാങ്ങി വിജയിച്ചിരിക്കണം. 

ഷാപ്പുകൾ തുറന്ന് പ്രവർത്തിച്ചിട്ടും ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന തൊഴിലാളികളുടെ മക്കളുടെ അപേക്ഷ സ്വീകരിക്കില്ല. 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഗ്രേഡ്/മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങളും നൽകും. അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ ഡിസംബർ 31 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2448451.