തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്‌സി എന്നിവിടങ്ങളിലെ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിന് ബാക്കിയുള്ളത് 3 മാസം കാലാവധി. ജൂലൈ 12നാണ് മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി ലിസ്റ്റ് അവസാനിക്കുന്നത്. അതേ സമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള  ഉത്തരവ് ഈ ലിസ്റ്റിനു ബാധകമാകില്ല. 383 പേർക്കാണ് ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമന ശുപാർശ നൽകിയിട്ടുള്ളത്. 

ഓപ്പൺ മെറിറ്റിൽ 268–ാം റാങ്ക് വരെയുള്ള എല്ലാവരും നിയമന ശുപാർശ ചെയ്യപ്പെട്ടു. ലിസ്റ്റിലെ സംവരണ വിഭാഗത്തിൽപെട്ടവരുടെ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഈഴവ– 277 വരെ, എസ്‌സി– 850 വരെ, എസ്ടി– സപ്ലിമെന്ററി 12 വരെ, മുസ്ലിം– 351 വരെ, ലത്തീൻ കത്തോലിക്കർ– 320 വരെ, ഒബിസി– 270എ വരെ, എസ്‌സിസിസി– സപ്ലിമെന്ററി 2 വരെ. വിശ്വകർമ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

കേരളം കൊവിഡ് മാർഗനിർദ്ദേശം ലംഘിച്ചെന്ന് കേന്ദ്ര സർക്കാരിന്റെ വിമർശനം; വിശദീകരണം തേടി...