തിരുവനന്തപുരം: വിവിധ തസ്തികകളിൽ അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണമെന്നത് നിർബന്ധമാക്കി പിഎസ്‌സി. അപേക്ഷ സംബന്ധിച്ച പരാതികൾ അപേക്ഷയുടെ പകർപ്പില്ലാതെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയി ചിലരുടെ അപേക്ഷ നഷ്ടമായതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പകർപ്പ് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത്. ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് ഡോക്കുമെന്റായി ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണമെന്നാണ് നിർദേശം.