തിരുവനന്തപുരം: സോഷ്യൽ മീഡിയ സാമൂഹിക ശാക്തീകരണത്തിനുപയോഗിക്കുന്നതിന്റെ മികച്ച മാതൃകകൾക്ക് നൽകുന്ന എസ് എം 4 ഇ  (SM4E  സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ്) അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ലഭിച്ചു. ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് ആവശ്യമായ സോഷ്യൽ മീഡിയാ സംവിധാനങ്ങൾ ഒരുക്കിയതിനാണ് 7-ാമത് എസ്എം4ഇ പുരസ്‌കാരം കൈറ്റിന് ലഭിച്ചത്. 7 വിഭാഗങ്ങളിലായി ലഭിച്ച 145 നോമിനേഷനുകളിൽനിന്നും 'ഇന്നൊവേഷൻസ്@കോവിഡ് 19' വിഭാഗത്തിലാണ് കൈറ്റിന് അവാർഡ്. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അവാർഡ് സാക്ഷ്യപത്രം സ്വീകരിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മികവ് ആഗോള ശ്രദ്ധയിലേക്കുയർത്തിയതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. ഡിജിറ്റൽ ടെക്‌നോളജി സഭ 2021 അവാർഡ്, എംബില്ല്യൻത്ത് അവാർഡ് എന്നിവ ഉൾപ്പെടെ കൈറ്റിന് ഈ വർഷം മാത്രം ലഭിക്കുന്ന മൂന്നാമത്തെ ബഹുമതിയാണ് എസ്എം4ഇ പുരസ്‌കാരം. ഈ പുരസ്‌കാരത്തോടെ അടുത്തവർഷത്തെ യു.എൻ വേൾഡ് സമ്മിറ്റ് അവാർഡിന് കൈറ്റിന് നേരിട്ടപേക്ഷിക്കാൻ അവസരമൊരുങ്ങി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona