തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ഒഴിവുളള ബി.ടെക്  സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവർ 19ന് രാവിലെ 11ന് കോളേജിൽ എത്തണം. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എൻജിനിയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:  www.lbt.ac.in,  www.lbskerala.gov.in, ഫോൺ: 0471 2349232, 9895983656, 9447347193.