ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിൽ ബി.എ. (ഹിന്ദി) പ്രോഗ്രാമിലേക്ക് ജൂലൈ 25ന് സ്പോട്ട് അഡ്മിഷൻ നടക്കും. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഹിന്ദി വിഭാഗത്തിൽ നാല് വർഷ ബി എ (ഹിന്ദി) പ്രോഗ്രാമിൽ സംവരണ സീറ്റ് ഉൾപ്പെടെയുളള ഒഴിവുകളിലേയ്ക്ക് ജൂലൈ 25ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യതയുളള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹിന്ദി പഠനവിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇന്റർവ്യൂ മാറ്റി വച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജൂലൈ 25ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിലേക്കുളള (കരാറടിസ്ഥാനം) വാക്ക് - ഇൻ – ഇന്റർവ്യൂ മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു.