Asianet News MalayalamAsianet News Malayalam

ജൂനിയർ എഞ്ചിനീയർ ഒഴിവുകളിലേക്ക് വിജ്ഞാപനം; അവസാന തീയതി ആ​ഗസ്റ്റ് 30; മികച്ച ശമ്പളം!

 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോ​ഗിവ വെബ്സൈറ്റ് ആയ ssc.nic.in. വഴി അപേക്ഷിക്കാം. 
 

SSC JE Recruitment Notification 2022 announced
Author
Delhi, First Published Aug 15, 2022, 5:55 PM IST

ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഔദ്യോ​ഗിക വിജ്ഞാപനം പുറപ്പെടുവിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് എസ് എസ് സിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ ssc.nic.in. വഴി അപേക്ഷിക്കാം. 

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
തസ്തിക - ജൂനിയർ എഞ്ചിനീയർ (സിവിൽ)
പേ സ്കെയിൽ 35400 - 112400 ലെവൽ 6
തസ്തിക - ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)
തസ്തിക - ജൂനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)
തസ്തിക - ജൂനിയർ എഞ്ചിനീയർ (ക്വാണ്ടിറ്റി സർവേയിം​ഗ് ആന്റ് കോൺട്രാക്റ്റ്സ്)

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിം​ഗ് എന്നിവയിലൂടെ പരീക്ഷ ഫീസടക്കാം. ജനറൽ, ഒബിസി, ഇഡബ്ലിയുഎസ് എന്നീ വിഭാ​ഗത്തിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാ​ഗത്തിന് ഫീസില്ല. എസ് സ് സി യുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ച തീയതി ആ​ഗസ്റ്റ് 12. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2. ഓൺലൈനായി  അപേക്ഷ ഫീസടക്കേണ്ട അവസാന തീയതി സെപ്റ്റംബർ 3. ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള തീയതി സെപ്റ്റംബർ 4. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതി (പേപ്പർ 1) - നവംബർ. പേപ്പര്‌ 2 പരീക്ഷ തീയതി പിന്നീട് അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 

ദില്ലി പൊലീസിൽ എസ് ഐ ആകാം; നാലായിരത്തിലധികം ഒഴിവുകൾ
ദില്ലി: സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 4300 സബ് ഇൻസ്പെക്ടർ (ദില്ലി പൊലീസ് ആന്റ് സിഎപിഎഫ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 30. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  ssc.nic.in. അപേ​ക്ഷ സമർപ്പിക്കാം. 

ആ​ഗസ്റ്റ് 10 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. ഓൺലൈനായി ഫീസടക്കേണ്ട തീയതി ആ​ഗസ്റ്റ് 31. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള തീയതി സെപ്റ്റംബർ 1. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. പേപ്പർ 2 പരീക്ഷതീയതി ഉടൻ അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്. 


 

Follow Us:
Download App:
  • android
  • ios