എസ് എസ് എൽ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു.


തിരുവനന്തപുരം: 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്റ്റർ ചെയ്യാം. എസ് എസ് എൽ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു. എസ് എസ് എൽ സി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് സി ഇ ആര്‍ ടിയുടെ വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മാർച്ച് 17 നാണ് എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകൾ ആരംഭിക്കുന്നത്.