അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജനുവരി 8 വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത പരീക്ഷയുടെ മെറിറ്റ്, പ്രവൃത്തി പരിചയം, ഇൻറർവ്യൂവിലെ മികവ് എന്നിവ പരിഗണിച്ചാണ് സെലക്ഷൻ.
ദില്ലി: നാഷനൽ ഹെൽത്ത് മിഷന്റെ കേരളത്തിലെ 14 ജില്ലകളിലേക്ക് സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) അപേക്ഷകൾ ക്ഷണിച്ചു. വിവിധ ജില്ലകളിലായി ആകെ 1603 ഒഴിവുകളുണ്ട്. റിക്രൂട്ട്മെൻറിനായി റാങ്ക് ലിസ്റ്റ് തയാറാക്കും. കൂടുതൽ നഴ്സുമാരെ ആവശ്യമുള്ളപക്ഷം റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്നതാണ്.
ബി.എസ്സി നഴ്സിങ് യോഗ്യത നേടിക്കഴിഞ്ഞ് ഒരുവർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രവൃത്തിപരിചയമുള്ള ജി.എൻ.എമ്മുകാരെയും പരിഗണിക്കും. പ്രായപരിധി 1.12.2020ൽ 40 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം www.cmdkerala.netൽ ലഭ്യമാണ്. പരീക്ഷഫീസ് 325 രൂപ. ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്. അപേക്ഷ ഓൺലൈനായി നിർദേശാനുസരണം സമർപ്പിക്കണം. സെലക്ഷൻ ജില്ലതലത്തിലായതിനാൽ നിയമനം ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജനുവരി 8 വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത പരീക്ഷയുടെ മെറിറ്റ്, പ്രവൃത്തി പരിചയം, ഇൻറർവ്യൂവിലെ മികവ് എന്നിവ പരിഗണിച്ചാണ് സെലക്ഷൻ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലു മാസത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ സ്റ്റാഫ് നഴ്സായി കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പരിശീലനകാലം 17,000 രൂപയും അത് കഴിഞ്ഞ് 17,000 + 1000 രൂപ (യാത്രബത്ത) ശമ്പളമായും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.cmdkerala.net കാണുക.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 29, 2020, 2:04 PM IST
Post your Comments