Asianet News MalayalamAsianet News Malayalam

ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്; വിശദവിവരങ്ങൾ വെബ്സൈറ്റിൽ; അവസാന തീയതി നവംബർ 18

സർക്കാർ സ്‌കൂൾ/കോളേജ്/സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

students can apply for doctor ambedkar post metric scholarship
Author
Trivandrum, First Published Oct 22, 2021, 12:32 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് (Dr, Ambedkar Post Metric Scholarship) പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം രൂപ) ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപെടുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂൾ/കോളേജ്/സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിനും യോഗ്യത ഉൾപ്പെടെയുള്ള മറ്റ് വിശദവിവരങ്ങൾക്കും www.kswcfc.org സന്ദർശിക്കുക. അപേക്ഷ നവംബർ 18 നകം നൽകണം.

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയുമായിരുന്നു ഡോക്ടർ ബി ആർ അംബേദ്കർ. പല സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചു വന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിത വർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. 

 

Follow Us:
Download App:
  • android
  • ios