Asianet News MalayalamAsianet News Malayalam

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം, മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡ്

സാമൂഹ്യപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്ന് മികച്ച ഓരോ വ്യക്തിക്ക് അവാർഡ് നൽകും.

swami vivekanandan yuva prathibha award
Author
Trivandrum, First Published Oct 19, 2021, 9:08 AM IST


തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ (award) ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്ന് മികച്ച ഓരോ വ്യക്തിക്ക് അവാർഡ് നൽകും. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റോരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ആവാം. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/ യുവ ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുക. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നൽകും. അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവാസാന തീയതി നവംബർ അഞ്ച്. വിശദവിവരങ്ങൾക്ക്: www.ksywb.kerala.gov.in

Follow Us:
Download App:
  • android
  • ios